Zygo-Ad

സംസ്ഥാനത്തെ രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചു പൂട്ടാൻ റെയില്‍വെ തീരുമാനം; തിങ്കളാഴ്ച മുതല്‍ ട്രെയിൻ നിര്‍ത്തില്ല


കണ്ണൂർ: കേരളത്തില്‍ രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചു പൂട്ടുന്നു. കണ്ണൂരിലെ ചിറക്കല്‍, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്.

തിങ്കളാഴ്ച മുതല്‍ ഇവിടെ പാസഞ്ചർ ട്രെയിനുകള്‍ നിർത്തില്ലെന്നാണ് റെയില്‍വെ വ്യക്തമാക്കുന്നത്. നഷ്ടത്തിലായതിനെ തുടർന്നാണ് അടച്ചു പൂട്ടുന്നതെന്നും റെയില്‍വെ വിശദീകരിക്കുന്നു.

നിലവില്‍ ഈ സ്റ്റേഷനുകളില്‍ പാസഞ്ചർ ട്രെയിനുകള്‍ മാത്രമാണ് നിർത്തിയിരുന്നത്. തിങ്കളാഴ്ച മുതല്‍ ട്രെയിനുകള്‍ നിർത്താതെ വരുന്നതോടെ ഈ റെയില്‍വെ സ്റ്റേഷനുകളിലെ ജീവനക്കാരെ റെയില്‍വെ മാറ്റി നിയമിക്കും. 

കണ്ണൂർ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വളരെ അടുത്ത് കിടക്കുന്നതാണ് ചിറക്കല്‍ റെയില്‍വെ സ്റ്റേഷൻ. കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് വെള്ളറക്കാട് റെയില്‍വെ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ സ്റ്റേഷനുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർ ഇനി മുതല്‍ മറ്റ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരും.

വളരെ പുതിയ വളരെ പഴയ