തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് പിടിയില്‍.
വെള്ളയാണി സ്വദേശി അഭിലാഷ് ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. ഭർത്താവില്‍ നിന്ന് പിരിഞ്ഞ് നാല് മക്കളുമായി താമസിക്കുകയായിരുന്ന തൃശൂർ സ്വദേശിയായ യുവതിയുടെ ആണ്‍ സുഹൃത്താണ് പിടിയിലായത്.
രണ്ട് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയോട് അഭിലാഷ് ലൈംഗികാതിക്രമം കാണിച്ചതിനെ തുടർന്ന് കുട്ടിയെ അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് പൊലീസിലും വിവരമറിയിച്ചു. ഈ സമയം കടന്നു കളഞ്ഞ പ്രതിയെ പിന്നീട് വെള്ളറട പൊലീസ് പിടി കൂടുകയായിരുന്നു. പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയില്‍ ഹാജരാക്കി.