കണ്ണൂർ: പരിയാരം എര്യം തെന്നത്ത് പൊലീസ് വൻ കഞ്ചാവ് വേട്ട നടത്തി. കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരൻ കെ ഷമ്മാസിന്റെ വീട്ടില്‍ നിന്നാണ് രണ്ട് കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചത്. വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.
പൊലീസിനെ കണ്ടയുടൻ പ്രതി ഷമ്മാസ് ഓടി രക്ഷപ്പെട്ടു.
തളിപ്പറമ്പ്, കാസർഗോഡ് എന്നിവിടങ്ങളില്‍ എക്‌സൈസ് കേസുകളില്‍ പ്രതിയാണ് ഷമ്മാസ്. ഈയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
പരിയാരം പൊലിസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിയാരം എസ്‌എച്ച്‌ഒ എം.പി.വിനീഷ് കുമാറിന്റെ നിർദേശാനുസരണം എസ്.ഐ.സനീദ്, എസ്‌ഐ കൃഷ്ണപ്രിയ, എഎസ്.ഐ ചന്ദ്രൻ, സീനിയർ സിവില്‍ പോലീസ് ഓഫീസർ രജീഷ് പൂഴിയില്‍ എന്നിവരും ലഹരി വിരുദ്ധ സ്‌ക്വാഡിലെ ഡാൻസാഫ് അംഗങ്ങളായ എസ്‌ഐ ബാബു, നിഷാന്ത്, ഗിരീഷ്, ഷിജു മോൻ, ബിനീഷ്, എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.