Zygo-Ad

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ തളിപ്പറമ്പ് മാക്കോണത്തെ കെ.പി. ഗോവിന്ദന്‍ നമ്പ്യാര്‍ക്ക് 36 വര്‍ഷം തടവും 2.5 ലക്ഷം രൂപ പിഴയും.


തളിപ്പറമ്പ്: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ തളിപ്പറമ്പ് മാക്കോണത്തെ കെ.പി. ഗോവിന്ദന്‍ നമ്പ്യാര്‍ക്ക് 36 വര്‍ഷം തടവും 2.5 ലക്ഷം രൂപ പിഴയും. തളിപ്പറമ്പ് പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷാണ് ശിക്ഷിച്ചത്.

 ആറ് വകുപ്പുകളിലായാണ് ശിക്ഷ. നാലു വകുപ്പുകളില്‍ ഏഴു വര്‍ഷം വീതമാണ് തടവ്. 2023 മേയിലാണ് സംഭവം. ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ഹോമിയോ പ്രാക്ടീഷണര്‍ കൂടിയാണ് പ്രതി. ഭീഷണിപ്പെടുത്തിയതിനും ലൈംഗികാതിക്രമം നടത്തിയതിനും മറ്റുമായിരുന്നു കേസ്.

എസ്‌ഐ യദുകൃഷ്ണനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് ഇന്‍സ്‌പെക്ടര്‍ എ.വി. ദിനേശന്‍ കേസന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഷെറിമോള്‍ ഹാജരായി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന മറ്റൊരു കേസില്‍ കണ്ണൂര്‍ പോക്‌സോ കോടതി ഗോവിന്ദന്‍ നമ്പ്യാര്‍ക്ക് 20 വര്‍ഷം തടവ് വിധിച്ചിരുന്നു. 

കഴിഞ്ഞ മാസമായിരുന്നു ശിക്ഷിച്ചത്. പ്രതി ശിക്ഷയനുഭവിച്ചു വരവെയാണ് വീണ്ടും തടവിന് ശിക്ഷിക്കപ്പെട്ടത്. 2023 മേയിലായിരുന്നു ഇത്. പീഡനം, ഭീഷണി ഉള്‍പ്പെടെ അഞ്ച് വകുപ്പുകളിലായിരുന്നു കേസ്.

വളരെ പുതിയ വളരെ പഴയ