Zygo-Ad

ഈ വർഷം പട്ടികടിയേറ്റത് 15,718 പേർക്ക്! കൊല്ലത്ത് 12,654, പേടിപ്പിക്കുന്ന കണക്ക്!

 


തിരുവനന്തപുരം: വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റ് കുട്ടികൾ മരിക്കുമ്പോൾ തെരുവ് നായകളെ പേടിച്ചുവിറച്ച് നാട്. സംസ്ഥാനത്ത് ഈ വര്‍ഷം ഏറ്റവുമധികം പേര്‍ക്ക് കടിയേറ്റത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം നഗരമാകെ നായകളുടെ കൂട്ടമാണ്. സംസ്ഥാനത്ത് എത്ര തെരുവു നായകളുണ്ടെന്നതിന് കൃത്യമായ കണക്ക് സർക്കാരിന്റെ പക്കലില്ല. 

പ്രധാന റോഡുകളിൽ, ഇടവഴികളിൽ, ആൾക്കൂട്ടത്തിനിടയിൽ കൂട്ടമായും ഒറ്റയ്ക്കും നായകളുണ്ട്. എപ്പോൾ വേണമെങ്കിലും എവിടെ നിന്നും കുരച്ചെത്താം, ചാടി വീഴാം. നായകളെ പേടിച്ച് വേണം രാത്രിയിൽ പുറത്തിറങ്ങാനെന്ന് സെക്യൂരിറ്റി ജീവനക്കാർ പറയുന്നു. കള്ളന്മാരെക്കാൾ പേടിക്കുന്നത് തെരുവ്നായകളെയാണ്. രാത്രി മീൻ വണ്ടി കാത്തിരിക്കുന്ന മീൻവിൽപനക്കാര്‍ എപ്പോഴും ഒരു വടി കരുതും. കാരണം നായപ്പേടി തന്നെ.

വളരെ പുതിയ വളരെ പഴയ