Zygo-Ad

പാതിവില തട്ടിപ്പ്: കെ.എൻ. ആനന്ദകുമാര്‍ സുപ്രീം കോടതിയില്‍


ന്യൂഡല്‍ഹി: പാതി വില തട്ടിപ്പ് കേസില്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സായിഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ സുപ്രീം കോടതിയില്‍. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിലും ആനന്ദകുമാർ ഹർജി സമർപ്പിച്ചിരിക്കുന്നത്. ‌

മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പരിഗണിച്ച ജാമ്യാപേക്ഷയാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തള്ളിയത്.

ആരോഗ്യ സ്ഥിതി അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. നേരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആനന്ദ് കുമാറിനെ പിന്നീട് ജയിലിലേക്ക് മാറ്റിയിരുന്നു.

10 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ആനന്ദ് കുമാറിനു രണ്ട് കേസുകളില്‍ മാത്രമാണ് ഇതു വരെ ജാമ്യം ലഭിച്ചിട്ടുള്ളത്.

വളരെ പുതിയ വളരെ പഴയ