Zygo-Ad

പാക് സൈന്യം പിടികൂടിയ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു


കഴിഞ്ഞ ഏപ്രിൽ 23-ന് പഞ്ചാബിലെ ഫിറോസ്പുരിൽ അതിർത്തി കടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാൻ സൈന്യം പിടികൂടിയ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു.

82 ബറ്റാലിയനിലെ കോൺസ്‌റ്റബിളായ ബംഗാൾ സ്വദേശി പൂർണം കുമാർ സാഹുവിനെ ആണ് മോചിപ്പിച്ചത്. ഇന്ന് രാവിലെ പാക്കിസ്ഥാൻ സാഹുവിനെ ഇന്ത്യയ്ക്ക് കൈമാറിയെന്ന് സൈന്യം അറിയിച്ചു

വളരെ പുതിയ വളരെ പഴയ