Zygo-Ad

മഞ്ഞപ്പിത്തം ബാധിച്ച്‌ വീണ്ടും മരണം: മരണപ്പെട്ടത് കഴിഞ്ഞ ദിവസം മരിച്ച പെണ്‍കുട്ടിയുടെ സഹോദരി


കൊല്ലം: കൊല്ലം കൊട്ടിയം കണ്ണനല്ലൂർ ചേരിക്കോണത്ത് മഞ്ഞപ്പിത്തം ബാധിച്ച്‌ വീണ്ടും മരണം. കഴി‍ഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച്‌ മരിച്ച 19 വയസ്സുകാരി മീനാക്ഷിയുടെ സഹോദരി നീതു (15) ആണ് മരിച്ചത്.

ഇവരുടെ സഹോദരൻ അമ്പാടി (10) മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലാണ്.

നീതുവും മീനാക്ഷിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

ആദ്യം രോഗം ബാധിച്ച ‌അമ്പാടിക്ക് ആശുപത്രിയില്‍ കൂട്ടിരിക്കാൻ പോയതായിരുന്നു സഹോദരിമാരായ മീനാക്ഷിയും നീതുവും. അമ്ബാടിയെ ഇന്ന് മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ