കണ്ണൂർ :സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്ക് സഹായ ഹസ്തം പദ്ധതി വഴി സ്വയം തൊഴില്‍ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയുള്ള 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്ക് അപേക്ഷിക്കാം.
ആധാര്‍/ ഇലക്ഷന്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വിധവയാണെന്നും പുനര്‍വിവാഹം ചെയ്തിട്ടില്ലെന്നുമുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, സ്വയം തൊഴില്‍ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചിട്ടില്ലെന്നുള്ള തദ്ദേശ സ്വയംഭരണ സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ്, ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദ വിവരവും എസ്റ്റിമേറ്റും, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം അതാത് ഐ.സി.ഡി.എസ് ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഒക്ടോബര്‍ 15 നകം അപേക്ഷകള്‍ നല്‍കണം.
WWW.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഇ മെയില്‍: wcdkannurnr@gmail.com , ഫോണ്‍: 04972700708