കണ്ണൂർ : കണ്ണൂർ നഗരത്തില്‍ നിന്നും വീണ്ടും ലഹരിയുമായി യുവാക്കള്‍ പിടിയില്‍. എസ്‌എൻ പാർക്കിനടുത്ത് പൊലീസ് പരിശോധനയില്‍ യുവാക്കളില്‍ നിന്നു നിരോധിത ലഹരി മരുന്ന് പിടികൂടി.
രണ്ടു പേരെയും അറസ്റ്റു ചെയ്തു.
കണ്ണപുരത്തെ അൻഷാദ് (37), കോഴിക്കോട് എരവട്ടൂരിലെ മുഹമ്മദ് ജിഷാദ് (26) എന്നിവരെയാണ് പിടികൂടിയത്. കോഴിക്കോട് എരവട്ടൂരിലെ ഇവരില്‍ നിന്നും 670 മില്ലിഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. പ്രതിയുടെ അരക്കെട്ടില്‍ ഉണ്ടായിരുന്ന ബാഗിലായിരുന്നു നിരോധിത മയക്ക്മരുന്ന് സൂക്ഷിച്ചത്.
കണ്ണൂർ ടൗണ്‍ എസ്‌ഐ അനുരൂപ് കെ, പ്രൊബേഷൻ എസ്‌ഐ വിനീത്, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്, സമീർ എന്നിവരുള്‍പ്പെട്ട സംഘമാണ് മയക്ക്മരുന്ന് സംഘത്തെ പിടികൂടിയത്.