Zygo-Ad

മലപ്പുറത്ത് 14കാരിയോട് 16 കാരന്റെ കൊടുംക്രൂരത: ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ച് കൊന്നു, കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം കുറ്റിക്കാട്ടിൽ


മലപ്പുറം: മലപ്പുറം തൊടിയ പുലത്ത് 14 കാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയില്‍ റെയില്‍വേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് കുട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ സ്കൂളിലേക്ക് പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂള്‍ പടിയില്‍ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്കൂള്‍ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം.

 സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിയായ 16 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 കാരൻ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. 

സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. കഴുത്ത് ഞരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പൊലീസിനോട് പറഞ്ഞു.

ഇന്നുച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. ഇന്നലെ സ്‌കൂളിലേയ്‌ക്ക് പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. കുട്ടി സ്‌കൂളില്‍ നിന്ന് തിരികെ വരാത്തതിനാല്‍ അമ്മ കരുവാരകുണ്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു

വളരെ പുതിയ വളരെ പഴയ