Zygo-Ad

ഋത്വിക്കും ആരാധ്യയും കണ്ണൂർ ജില്ല അണ്ടർ 9 ചെസ്സ് ചാമ്പ്യൻമാർ


കണ്ണൂർ:  5 ഏപ്രിൽ 2025 ഇൽ കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ്സ് പാരന്റ്സ് ഫോറത്തിൻ്റെ സഹകരണത്തോടെ കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിച്ച കണ്ണൂർ ജില്ലാ അണ്ടർ 9 ഓപ്പൺ ആൻഡ് ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ ഋത്വിക്.കെ യും (കണ്ണൂർ) ഗേൾസ് വിഭാഗത്തിൽ ആരാധ്യ കൊമ്മേരി രജനീഷും(അഞ്ചരക്കണ്ടി) ജേതാക്കളായി. 

ഈ വർഷത്തെ (2025) അണ്ടർ 7 ഗേൾസ് സംസ്ഥാന തല ചെസ്സ് മത്സരത്തിൽ കിരീടം നേടിയ കുട്ടി കൂടിയാണ് ആരാധ്യ കൊമ്മേരി രജനീഷ്.

ഓപ്പൺ വിഭാഗത്തിൽ ദിവിൻ വിജേഷ് രണ്ടാം സ്ഥാനവും, രാമാനുജൻ എം എസ് മൂന്നാം സ്ഥാനവും കരസ്തമാക്കി. 

ഗേൾസ് വിഭാഗത്തിൽ ദേവന എസ് നമ്പിയാർ രണ്ടാം സ്ഥാനവും ഭാരവി കൃഷ്ണ മൂന്നാം സ്ഥാനവും നേടുകയുണ്ടായി.

വളരെ പുതിയ വളരെ പഴയ