Zygo-Ad

ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; കണ്ണൂര്‍ പറശ്ശിനിയില്‍ എംഡിഎംഎയുമായി രണ്ട് യുവതികളടക്കം നാല് പേര്‍ എക്സൈസിന്റെ പിടിയില്‍


തളിപ്പറമ്പ്: കണ്ണൂരില്‍ എംഡിഎംഎയുമായി രണ്ട് യുവതികളടക്കം നാല് പേർ എക്സൈസിന്റെ പിടിയില്‍. പറശ്ശിനി കോള്‍മൊട്ട ഭഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് രണ്ട് യുവതികളെയും രണ്ട് യുവാക്കളെയും തളിപ്പറമ്പ് എക്സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്..

മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ്‌ ജെംഷില്‍ (37), ഇരിക്കൂർ സ്വദേശിനീ റഫീന (24),കണ്ണൂർ സ്വദേശിനി ജസീന (22) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍നിന്ന് 490 മില്ലി എംഡിഎംഎ ഉപയോഗിക്കാനുള്ള ടെസ്റ്റുബുകളും ലാംപുകളും കണ്ടെടുത്തു.

യുവതികള്‍ പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി പല സ്ഥലങ്ങളില്‍ മുറിയെടുത്ത് മയക്കുമരുന്ന് ഉപയോഗിച്ച്‌ വരികയായിരിന്നു. വീട്ടില്‍ നിന്നും വിളിക്കുമ്പോള്‍ കൂട്ടുകാരികള്‍ ഫോണ്‍ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വരികയായിരുന്നു.

എക്സൈസിന്റെ പിടിയിലായപ്പോഴാണ് യുവതികള്‍ ലോഡ്ജിാണെന്ന കാര്യം വീട്ടുകാർക്ക് മനസ്സിലായത്. കൂടുതല്‍ പേർക്ക് ഇതില്‍ പങ്കുണ്ടോ എന്ന് എക്സൈസ് അന്വേഷിച്ചുവരികയാണ്.

അന്വേഷണ സംഘത്തില്‍ അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ഷാജി വി വി, അഷ്റഫ് മലപട്ടം, സപ്രെവെൻറ്റീവ് ഓഫീസർമരായ നികേഷ് ഫെമിൻ സിവില്‍, എക്സൈസ് ഓഫീസർമാരായ വിജിത്ത്, കലേഷ്, സനേഷ് പി വി, വിനോദ്, വനിതാ സിവില്‍ എക്സൈസ് ഓഫീസർ സുജിത എന്നിവരും ഉണ്ടായിരുന്നു

വളരെ പുതിയ വളരെ പഴയ