പത്തനംതിട്ട: പുല്ലാട് പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു. ഒരു മാസം മുൻപാണ് നായ കടിച്ചത്. അന്ന് വാക്സീൻ എടുത്തതായി പറയുന്നു.
അന്ന് വാക്സിൻ എടുത്തിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാല്‍ കഴിഞ്ഞ ആഴ്ച ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങി വന്ന കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു.
കുട്ടിയെ ഉടൻ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഇവിടെ നിന്നും കുട്ടിയെ തിരുവല്ലയിലെ ബിലീവേഴ്സിലേക്ക് മാറ്റി.
എന്നാല്‍ ആരോഗ്യ നില വീണ്ടും വഷളായതോടെ ഇവിടെ നിന്നും കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇന്നലെ രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.