ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാന്‍ പോയപ്പോള്‍ മന്ത്രി വീണാ ജോര്‍ജ് ധരിച്ച ബാഗ് വലിയ ചര്‍ച്ചയായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഷൂസാണ് സാമൂഹിക മാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ 'ക്ലൗഡ് ടില്‍റ്റി'ന്റെ വിലയേറിയ ഷൂസാണ് വിഡി സതീശന്‍ ധരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കണ്ടെത്തിയിരിക്കുന്നത്.
ഷൂവിന് പിന്നാലെ കൂടിയവര്‍ ഇതിന്റെ വില ഓണ്‍ലൈനില്‍ തപ്പിയപ്പോള്‍ കണ്ടത് മൂന്ന് ലക്ഷം രൂപ!. ചിലര്‍ ഇതിന്റെ ഫോട്ടോയും വിലയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. 'വീണയുടെ ബാഗ് കണ്ടവര്‍ സതീശന്റെ ഷൂ കാണാതെ പോകുന്നത് എങ്ങിനെ..?70,000 രൂപ ശമ്പളം വാങ്ങുന്ന സതീശന് ഒരു പ്രോഗ്രാമിന് പോകാന്‍ വേണ്ടി 3 ലക്ഷത്തി ന്റെ ഷൂ വാങ്ങാന്‍ മാത്രം എവിടുന്നാണ് ഇത്രേം പണം വരുന്നത്? NB:ഒറിജിനല്‍ ആണെങ്കില്‍ സോഴ്‌സ് കാണിക്കേണ്ടി വരും. വ്യാജനാണെങ്കില്‍ കമ്പനിക്ക് സതീശനെതീരെ കേസ് കൊടുക്കാം, പിഴ അടക്കേണ്ടി വരും' ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിയലെ കമന്‍റുകള്‍.
ഈ ഷൂവിന്റെ ചിത്രം കാണിച്ച് കമ്മികള്‍ സതീശനെ പരിഹസിക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. തനിക്ക് പാകമല്ലാത്തതിനാല്‍ രാഹുല്‍ജി സതീശന് കൊടുത്തതാവും!, അല്ലാതെ ഇത്ര വിലയുള്ള ഷൂ വാങ്ങാന്‍ സതീശന് പിരാന്തുണ്ടോ?' ....ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
ഡല്‍ഹിയിലേക്ക് പോയപ്പോള്‍ വീണാ ജോര്‍ജ് ധരിച്ച കറുത്ത ബാഗിന്റെ സ്ട്രാപ്പില്‍ എംപോറിയോ അര്‍മാനി എന്നെഴുതിയതായിരുന്നു നേരത്തെയുള്ള ചര്‍ച്ച. ലോകത്തിലേറ്റവും വില കൂടിയ ലേഡീസ് ബാഗുകളിലൊന്നാണ് എംപോറിയോ അര്‍മാനി.