മാസപ്പടി കേസിൽ എസ്എഫ്ഐഒ നടപടിക്ക് സ്റ്റേ ഇല്ല. തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. കേസ് ഈമാസം 21 ന് പരിഗണിക്കും. SFIO അന്വേഷണം പൂർത്തിയായ സ്ഥിതിക്ക് പുതിയ ഹർജി നിലനിൽക്കുമോ എന്ന് കോടതി നിരീക്ഷിച്ചു. കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി. കേസ് നേരത്തെ പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യ പ്രസാദിന്റെ ബെഞ്ചിലേക്കാണ് കേസ് മാറ്റിയത്. CMRL ന്റെ ആവശ്യം അനുസരിച്ചായിരുന്നു ബെഞ്ച് മാറ്റം. കേസിൽ ഇ ഡി കടന്നു വരികയാണെന്നും ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും CMRL ന് വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു.