Zygo-Ad

ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് നേടി മലയാളി; സമ്മാനത്തുക 15 മില്യണ്‍ ദിര്‍ഹം


യു.എ.ഇ: ബിഗ് ടിക്കറ്റ് സീരീസ് 273 നറുക്കെടുപ്പില്‍ 15 മില്യണ്‍ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് മലയാളി. യു.എ.ഇ പൗരനായ അലി മുഷാർബെക് പുത്തൻ മസെരാറ്റി ഗ്രെക്കാലെ കാർ സ്വന്തമാക്കി.

ഗ്രാൻഡ് പ്രൈസ് നേടിയ രാജേഷ് ഒമാനിലാണ് 33 വർഷമായി താമസിക്കുനനത്. വർഷങ്ങളായി അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ചേർന്നാണ് 45 വയസ്സുകാരനായ ഈ ടെക്നീഷ്യൻ ടിക്കറ്റ് എടുക്കാറ്.

"എന്റെ വികാരം എങ്ങനെ വാക്കുകളിലൂടെ പ്രകടിപ്പിക്കണം എന്ന് എനിക്കറിയില്ല. ഞാൻ വളരെ സന്തോഷവാനാണ്, ഒപ്പം ഞെട്ടലിലുമാണ്. കോള്‍ കിട്ടുന്നതിന് അഞ്ച് മിനിറ്റ് മുൻപ് എന്റെ പങ്കാളി പറഞ്ഞു, ഫലം പരിശോധിക്കാൻ ഞാൻ വിചാരിച്ചതേയില്ല വിജയിക്കുമെന്ന്" - രാജേഷ് പറഞ്ഞു.

സമ്മാനത്തുക എങ്ങനെ ചെലവഴിക്കുമെന്ന് രാജേഷ് ഇനിയും തീരുമാനിച്ചിട്ടില്ല. സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കുവെക്കും. ഇനിയും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്ന് രാജേഷ് പറയുന്നു. എല്ലാവരോടും ടിക്കറ്റ് വാങ്ങാനാണ് രാജേഷിന്റെ ഉപദേശം.

കാർ വിജയിച്ച അലി മുഷാർബെക് ഷാർജയിലാണ് താമസം. മാർച്ച്‌ 15-നാണ് വിജയത്തിന് അർഹമായ ടിക്കറ്റ് അദ്ദേഹം എടുത്തത്. ടിക്കറ്റ് നമ്പർ 018083.

ഏപ്രിലില്‍ 25 മില്യണ്‍ ദിർഹമാണ് വിജയിയെ കാത്തിരിക്കുന്നത്. കൂടാതെ ആഴ്ച്ച തോറും ക്യാഷ് സമ്മാനങ്ങള്‍, ബിഗ് വിൻ മത്സരം, ലക്ഷ്വറി കാറുകള്‍... ഈ മാസം തീർച്ചയായും മിസ് ചെയ്യരുത്. കൂടാതെ ഇനിയും ആവേശം വിതറാൻ മാസം മുഴുവൻ 2 ടിക്കറ്റ് വാങ്ങുന്നവർക്ക് 2 ടിക്കറ്റ് സൗജന്യം!

എല്ലാ ആഴ്ച്ചയും അഞ്ച് ഭാഗ്യശാലികള്‍ക്ക് AED 150,000 വീതം നേടാം. ഏപ്രില്‍ മാസം വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം. എല്ലാ വ്യാഴാഴ്ച്ചകളിലും വിജയികളെ പ്രഖ്യാപിക്കും.

നിങ്ങളുടെ മേല്‍ സ്പോട്ട്ലൈറ്റ് പതിക്കണമെന്ന് ആഗ്രഹിക്കുന്നോ? ബിഗ് വിൻ മത്സരത്തില്‍ പങ്കെടുക്കാം. ഏപ്രില്‍ ഒന്ന് മുതല്‍ 24 വരെ ഒറ്റത്തവണയായി രണ്ടോ അതിലധികമോ ടിക്കറ്റുകള്‍ ഒറ്റ ഇടപാടില്‍ വാങ്ങുന്നവർക്ക് മത്സരത്തില്‍ പങ്കെടുക്കാം. 

മെയ് 3-ന് നടക്കുന്ന ലൈവ് ഡ്രോയില്‍ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകള്‍നേടാം. 20,000 ദിർഹം മുതല്‍ 150,000 ദിർഹം വരെയാണ് സമ്മാനം. മെയ് ഒന്നിന് ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ അവസാനഘട്ടത്തിലെത്തിയവരുടെ പേരുകള്‍ വെളിപ്പെടുത്തും.

ഇത്തവണ വലിയ സ്വപ്നം കാണുന്നവർക്ക് രണ്ട് ലക്ഷ്വറി കാറുകളും നേടാം. മെയ് 3-ന് റേഞ്ച് റോവർ വെലാർ കാറും ജൂണ്‍ മൂന്നിന് BMW M440i കാറും സ്വന്തമാക്കാം.

ടിക്കറ്റുകള്‍ക്ക് സന്ദർശിക്കൂ www.bigticket.ae അല്ലെങ്കില്‍ ഇനി പറയുന്ന വിമാനത്താവളങ്ങളിലെ കൗണ്ടറുകളില്‍ എത്തൂ: Zayed International Airport and Al Ain Airport.


The weekly E-draw dates:


Week 1: 1st - 9th April & Draw Date - 10th April (Thursday)

Week 2: 10th - 16th April & Draw Date - 17th April (Thursday)

Week 3: 17th - 23rd April & Draw Date- 24th April (Thursday)

Week 4: 24th - 30th April & Draw Date- 1st May (Thursday)

വളരെ പുതിയ വളരെ പഴയ