Zygo-Ad

സ്കൂളിലെ അവസാന പീരിയഡ് കളിച്ചു തീർക്കാം


തിരുവനന്തപുരം: വിദ്യാർഥികൾക്കും അധ്യാപകർക്കും ശാരീരിക, മാനസിക ഉണർവിനായി ദിവസവും സ്‌കൂൾ സമയത്തിന്റെ അവസാന ഭാഗത്ത് പഠനം ഒഴിവാക്കി കായിക വിനോദങ്ങൾ ഏർപ്പെടുത്തും. 

യോഗയോ മറ്റു വ്യായാമങ്ങളോ സ്‌കൂളുകളിൽ സംഘടിപ്പിക്കാനുള്ള സാധ്യത തേടുമെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

ലഹരി വിരുദ്ധ കർമ പദ്ധതി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ശില്പ ശാലയിൽ ഉയർന്ന നിർദേശങ്ങൾ അടുത്ത അധ്യയന വർഷം നടപ്പാക്കും.

വളരെ പുതിയ വളരെ പഴയ