Zygo-Ad

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ: കെ സുധാകരന്റെ മൊഴിയെടുത്തു

 


വയനാട് ഡി സി സി ട്രഷററായിരുന്ന എൻ എം വിജയന്റെ ആത്മഹത്യയിൽ കെ സുധാകരന്റെ മൊഴിയെടുത്ത് പൊലീസ്. സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കെ സുധാകരന്റെ കണ്ണൂരിലെ വീട്ടിലെത്തി മൊഴിയെടുത്തത്. ബത്തേരി പൊലീസ് നേരത്തെ തന്നെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കെ സുധാകരൻ നോട്ടീസ് അയച്ചിരുന്നു. എൻ എം വിജയൻ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് കെപിസിസി പ്രസിഡൻറ്റ് കെ സുധാകരന് ഒരു കത്ത് നൽകിയിരുന്നു. എപ്പോഴാണ് കത്ത് എൻ എം വിജയൻ നൽകിയത് ഇതിൽ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നടക്കമുള്ള വിവരങ്ങളാണ് പൊലീസ് കെ സുധാകരനിൽ നിന്ന് ശേഖരിച്ചത്

വളരെ പുതിയ വളരെ പഴയ