വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ റെക്കാഡ്. ഒരുമാസം 50ലധികം കപ്പലുകളെത്തി ചരക്കുനീക്കം നടത്തി ഒരു ലക്ഷത്തിലധികം ടി.ഇ.യു കൈകാര്യം ചെയ്താണ് നേട്ടം കൈവരിച്ചത്.
കഴിഞ്ഞ മാസം 51ചരക്ക് കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേർന്നത്.1.08 ലക്ഷം ടി.ഇ.യുവാണ് തുറമുഖത്ത് കൈകാര്യം ചെയ്തത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനമാരംഭിച്ച് ട്രയലടിസ്ഥാനത്തില്‍ കപ്പലുകള്‍ തുറമുഖത്തിലടുത്ത് തുടങ്ങിയ 2024 ജൂലായ് 11 മുതല്‍ മാർച്ച് വരെ 240 കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേർന്നത്. ഇതുവരെ 4,88,396 ടി.ഇ.യുവാണ് തുറമുഖത്ത് കൈകാര്യം ചെയ്തത്.