Zygo-Ad

ലോക്സഭയിലെ വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി; വിപ്പുണ്ടായിട്ടും വിട്ടു നിന്നു

 


വഖഫ് ബില്ലിൽ വിപ്പ് ലംഘിച്ച് പ്രിയങ്ക ഗാന്ധി. കോൺഗ്രസ് വിപ്പ് നൽകിയിട്ടും ലോകസഭയിൽ വഖഫ് ബില്ലിൽ മേലുള്ള ചർച്ചകളിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തില്ല. പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെ വഖഫ് നിയമ ഭേദഗതിയിൽ സഭയിൽ അവതരിപ്പിക്കുമ്പോൾ എല്ലാ എംപിമാരും പങ്കെടുക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ വിപ്പ് നൽകിയിരുന്നു. വിപ്പുണ്ടായിട്ടും ലോകസഭയിൽ അർദ്ധരാത്രി വരെ നീണ്ട ചർച്ചയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തില്ല.

പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യത്തെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല. ഗൗരവമായ കാര്യങ്ങൾക്ക് അല്ലാതെ ചർച്ചയിൽ പങ്കെടുക്കാതിരിക്കുന്നത് ഉത്കണ്ഠയുണ്ടാക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എ.പി പറഞ്ഞു. അത്തരം നടപടികളോട് യോജിക്കാനാവില്ല. ഞങ്ങളുടെ പാർട്ടിയുടെ ഏറ്റവും സുപ്രധാന സമ്മേളനം മധുരയിൽ നടക്കുമ്പോൾ അതൊഴിവാക്കിയാണ് ഞങ്ങൾ ഇവിടെ എത്തിയത്. മധുരയിലേക്ക് പോയവർ വരെ തിരിച്ചുവന്ന് ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തുവെന്നും’- ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

സഭ ആരംഭിച്ച് ഒരു മണിക്കൂറിലധികം വൈകിയാണ് രാഹുൽഗാന്ധിയെത്തിയത്. വഖഫ് ബില്ലിൽ മേലുള്ള ചർച്ചകളിൽ സഭയിലുണ്ടായിട്ടും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പക്ഷേ സംസാരിച്ചില്ല.

12 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് വഖഫ് ബിൽ കേന്ദ്രസർക്കാർ പാസാക്കിയത്. 390 പേർ പ​ങ്കെടുത്ത വോട്ടെടുപ്പിൽ ആദ്യ ഭേദഗതിക്ക് 226 വോട്ടുലഭിച്ചു. 163 പേർ എതിർത്തു. ഒരാൾ വിട്ടുനിന്നു. തുടർന്ന് മറ്റുഭേദഗതികൾ വോട്ടിനിട്ടു

വളരെ പുതിയ വളരെ പഴയ