Zygo-Ad

1100 രൂപയിൽ നിന്ന് ഒറ്റയടിക്ക് കൂടിയത് 2400 രൂപ, വിഷുവിന് മലയാളികൾക്ക് ഡബിൾ ഷോക്ക്

 


വിഷുവിന് നാട്ടിലെത്താൻ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യത്തിൽ അവസാന നിമിഷവും റെയിൽവേ മുഖംതിരിച്ചതോടെ അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി അന്തർ സംസ്ഥാന ബസുകൾ. ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തീർന്നതും അവസരമാക്കി. മലയാളികൾ ഏറെയുള്ള ബംഗളൂരുവിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വർദ്ധിപ്പിച്ചു

വെള്ളിയാഴ്ച മുതലാണ് ടിക്കറ്റ് നിരക്കിൽ വർദ്ധനവ്. രണ്ടാം ശനി ആയതിനാൽ വെള്ളി രാത്രി തന്നെ നാട്ടിലേക്ക് തിരിക്കാനാണ് മിക്കവരുടെയും പദ്ധതി. ഇതോടെ വെള്ളി,​ ശനി,​ ഞായർ ദിവസങ്ങളിൽ ഒരുപോലെ ടിക്കറ്റ് നിരക്കിൽ വർദ്ധനവുണ്ട്.

വളരെ പുതിയ വളരെ പഴയ