Zygo-Ad

വിഷുവിനെ വരവേൽക്കാൻ പടക്ക വിപണി സജീവമാകുന്നു

 


കണ്ണൂർ : വിഷുവിന് ദിവസങ്ങൾ ബാക്കിനിൽക്കെ പടക്കവിപണി സജീവമാകുന്നു. സാമ്പത്തിക പ്രതിസന്ധിയും ഓൺലൈൻ വ്യാപാരം കൂടിയതോടെ പടക്കവിപണിയിൽ പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ടെങ്കിലും വിഷു അടുക്കുന്നതോടെ പ്രതിസന്ധിയെ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പടക്ക കച്ചവടക്കാർ.

ഓൺലൈനിൽ പടക്കങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുന്നത് മൂലം സർക്കാരിന്റെ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചു പടക്കവ്യാപാരം നടത്തുന്ന ചെറുകിട വ്യാപാരികളിയാണ് വലിയ തോതിൽ ബാധിച്ചിട്ടുള്ളത്. എന്നാൽ ഇത്തവണയും ഉപഭോക്താക്കളുടെ താൽപര്യമനുസരിച്ച് വിവിധ മോഡലുകൾ ഉള്ള പടങ്ങൾ വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ട്.

ട്രോൾ പീ കോഡ്, പേപ്പർ ബോംബ് വർണവിസ്മ‌യം തീർക്കുന്ന സ്പൈഷോട്ടുകൾക്കാണ് ഇത്തവണ ആവശ്യക്കാർ കൂടുതൽ. വൺ ട്വൻ്റിഷോട്ട്, ടൂ ഫോർട്ടി ഷോട്ട് തുടങ്ങി വൈവിധ്യമാർന്ന സ്കൈഷോട്ടുകൾ വിപണിയിൽ ലഭ്യമാണ്.

ഗോൾഡൻ ഷോട്ട്, വലിയ കാന്താരി, സൺഫീസ്‌റ്റ് എന്നിവയാണ് വിപണിയിലെ പുതിയ ഉത്പന്നങ്ങൾ. വർണശോഭപകരുന്ന പൂക്കുറ്റികൾ, നിലച്ചക്രങ്ങൾ, കമ്പിത്തിരികൾ തുടങ്ങിയവ പടക്കവിപണിയെ ഇത്തവണയും ശ്രദ്ധേയമാക്കുന്നുണ്ട്.

ശിവകാശിയിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ടെത്തിക്കുന്ന ബ്രാൻഡഡ് കമ്പനികളുടെ പടക്കങ്ങൾ കടകളിൽനിന്ന് മൊത്തമായും ചില്ലറയായും വിൽക്കുന്നുണ്ട്. വരുംദിവസങ്ങളിൽ പടക്കവിപണി കൂടുതൽ സജീവമാവും.

വളരെ പുതിയ വളരെ പഴയ