Zygo-Ad

എട്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു: മിനിമം മാർക്ക് ഇല്ലാത്തവർക്ക് ചൊവ്വാഴ്ച മുതൽ ക്ലാസ്

 


തിരുവനന്തപുരം:എട്ടാം ക്ലാസ്സില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പരീക്ഷ ഫലം സ്‌കൂളുകളില്‍ പ്രസിദ്ധീകരിച്ചു.

ഓരോ വിഷയത്തിലും 30 ശതമാനം ആണ് മിനിമം മാര്‍ക്ക്. യോഗ്യതാ മാര്‍ക്ക് ലഭിക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ തിങ്കളാഴ്ച സ്‌കൂളില്‍ വിളിച്ച് വരുത്തി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. ഓരോ വിഷയത്തിലും 30 ശതമാനം ആണ് മിനിമം മാർക്ക്. യോഗ്യതാ മാർക്ക് ലഭിക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ തിങ്കളാഴ്‌ച സ്കൂളിൽ വിളിച്ചുവരുത്തി അധ്യാപക രക്ഷാകർത്തൃയോഗം ചേർന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്തണം. ഈ കുട്ടികൾക്ക് എട്ടാംതീയതി മുതൽ 24 വരെ പ്രത്യേകം ക്ലാസുകൾ നൽകും.

മാർക്ക് കുറവുള്ള വിഷയത്തിൽ മാത്രമാണ് ഈ ക്ലാസ്. ടൈംടേബിൾ ക്രമീകരിച്ച് ഓരോ വിഷയത്തിലെയും അധ്യാപകർ ക്ലാസ് നൽകണം. 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ഇവർക്ക് അതതു വിഷയങ്ങളിൽ വീണ്ടും പരീക്ഷനടത്തും. ഈ പരീക്ഷയുടെ ഫലം 30-ന് പ്രസിദ്ധീകരിക്കും. ഈ പരീക്ഷയിലും മിനിമം മാർക്ക് നേടാൻ കഴിയാത്ത കുട്ടികളുണ്ടെങ്കിൽ അവരെയും ഒൻപതിലേക്ക് ക്ലാസ് കയറ്റംനൽകാൻ തന്നെയാണ് നിർദേശം.

ഇവർക്ക് വീണ്ടും രണ്ടാഴ്‌ച പ്രത്യേകം ക്ലാസ് നൽകും. ഒൻപതിൽനിന്ന് ജയിക്കുമ്പോഴെങ്കിലും കുട്ടികൾക്ക് ഓരോ വിഷയത്തിലും പ്രാഥമികപരിജ്ഞാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. 80-100 ശതമാനം മാർക്കുള്ള കുട്ടികൾക്ക് എ ഗ്രേഡ്, 60-79 ശതമാനം-ബി ഗ്രേഡ്,59-40 ശതമാനം-സി ഗ്രേഡ്,30-39 ശതമാനം-ഡി ഗ്രേഡ്, 30-ൽ താഴെ ഇ ഗ്രേഡ് എന്നിങ്ങനെയാവും എട്ടാം ക്ലാസ്സിൽ ഗ്രേഡ് നിശ്ചയിക്കുക.

വളരെ പുതിയ വളരെ പഴയ