Zygo-Ad

കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം


പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. അടൂർ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകൻ അഭിരാം ആണ് മരിച്ചത്.

ഇളകി നില്‍ക്കുകയായിന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. കല്ലേരി അപ്പൂപ്പൻക്കാവ് ക്ഷേത്ര സന്ദർശനത്തിന് ശേഷം മടക്ക യാത്രയിലാണ് ഇവർ ആനത്താവളത്തില്‍ കയറിയത്. നാല് അടിയോളം ഉയരുമുള്ള തൂണാണ് കുട്ടിയുടെ മേലേക്ക് വീണത്.

സംഭവത്തിന് പിന്നാലെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും കുട്ടിയെ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ