ന്യൂ ഡൽഹി: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ അടക്കമുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം അനുമതി നല്‍കി.
പത്തു വര്‍ഷം വരെ തടവ് ലഭിക്കുന്ന ഗുരുതര വകുപ്പുകള്‍ വീണയ്‌ക്കെതിരെ ചുമത്തി എസ്‌എഫ്‌ഐഒ കുറ്റപത്രവും തയ്യാറാക്കി.
യാതൊരു സേവനങ്ങളും നല്‍കാതെ 2.72 കോടി രൂപ വീണ വിജയന്‍ കൈപ്പറ്റിയെന്ന് കുറ്റപത്രത്തിലുണ്ട്. വീണയ്‌ക്ക് പുറമേ ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍, എക്‌സാലോജിക്‌സ് എന്നിവരും പ്രതികളാണ്.
182 കോടി രൂപയാണ് രാഷ്‌ട്രീയ നേതാക്കള്‍ക്കടക്കം വകമാറ്റി നല്‍കിയതെന്നും എസ്‌എഫ്‌ഐഒ കുറ്റപത്രത്തിലുണ്ട്.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് നടന്നതെന്നും ശത കോടികളുടെ അഴിമതിയാണ് നടന്നതെന്നും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.
നാടിനെ ഇത്രയധികം കൊള്ളയടിച്ച മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയും ഈ കേസില്‍ പ്രതിയാവുമെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.