Zygo-Ad

'ലഹരിക്ക് പുറമെ സിനിമ താരങ്ങളുമായി പെണ്‍വാണിഭ ഇടപാടുകളും'; ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്‍ലീമ സുല്‍ത്താനയുടെ ഫോണില്‍ നിര്‍ണായക വിവരങ്ങള്‍


ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതി തസ്‍ലീമ സുല്‍ത്താനയുടെ ഫോണില്‍ നടത്തിയ പരിശോധനയില്‍ നിർണായക വിവരങ്ങള്‍.

ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെണ്‍വാണിഭ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി. പ്രമുഖ താരത്തിന് മോഡലിന്‍റെ ചിത്രം അയച്ചു നല്‍കി . ലഹരിക്ക് പുറമെ പെണ്‍കുട്ടിയെ എത്തിച്ചു നല്‍കിയതിനും തെളിവുകള്‍ ലഭിച്ചു.

പെണ്‍വാണിഭത്തിന് താരത്തിന് ഇടനിലക്കാരിയായി ഇതിനു മുൻപും തസ്‍ലീമ പ്രവർത്തിച്ചിട്ടുണ്ട്. ലഹരിക്ക് പുറമെ പെണ്‍കുട്ടിയെ എത്തിച്ചു നല്‍കിയതിനും തെളിവുകളുണ്ട്. 

അതേ സമയം തസ്‍ലീമ സുല്‍ത്താനക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കിയില്ല. കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം ആയിരിക്കും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുക.

കഴിഞ്ഞ ബുധനാഴ്ചയാണ് തസ്‍ലീമയെ പിടികൂടുന്നത്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്താണ് പ്രതികള്‍ വിതരണം ചെയ്തത്. 

മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വില്‍പന നടത്താനാണ് തസ്‍ലീമ ആലപ്പുഴയില്‍ എത്തിയത്. 

തായ്‍ലാന്‍ഡില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ്‌ തസ്‍ലീമയെ പിടികൂടിയത് . ഓമനപ്പുഴയിലുള്ള റിസോര്‍ട്ട് കേന്ദ്രീകരിച്ച്‌ എക്സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. 

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സിനിമാതാരങ്ങള്‍ക്കാണ് ലഹരി കൈമാറിയതെന്ന് തസ്‍ലീമ മൊഴി നല്‍കിയിരുന്നു. 

സിനിമാ താരങ്ങളുമായുള്ള ബന്ധത്തിന്‍റെ ഡിജിറ്റല്‍ തെളിവുകള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും എക്സൈസ് പറയുന്നു.

വളരെ പുതിയ വളരെ പഴയ