Zygo-Ad

പ്രണയം തകര്‍ന്നതോടെ കാമുകന്റെ പണി; യുവതിയുടെ വീട്ടില്‍ വന്നുപോയത് 300 ഡെലിവറി ബോയ്സ്

 


പ്രണയത്തില്‍ നിന്നും പിന്മാറിയ യുവതിയോട് കാമുകൻ പ്രതികാരം ചെയ്ത രീതി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

മൂന്നൂറ് ക്യാഷ് ഓണ്‍ ഡെലിവറികളാണ് യുവതിയുടെ വിലാസത്തിലേക്ക് യുവാവ് അയച്ചത്. പശ്ചിമ ബംഗാളിലാണ് ഈ കൗതുകമുണർത്തുന്ന സംഭവം നടന്നത്. ബാങ്ക് ജീവനക്കാരിയായ യുവതിയുടെ വീട്ടിലേക്കാണ് സാധനങ്ങളുമായി ഡെലിവറിക്കാർ എത്തിയത്. യുവതി പൊലീസില്‍ പരാതി നല്‍കിയതോടെ യുവാവിനെ അറസ്റ്റ് ചെയ്തു.

നാല് മാസത്തെ കാലയളവിലാണ് ഇത്രയധികം ക്യാഷ് ഓണ്‍ ഡെലിവറി യുവതിയുടെ വീട്ടില്‍ എത്തിയത്. ഇതേ തുടർന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ സഹപ്രവർത്തകരാകാം ഓണ്‍ലൈൻ ഓർഡർ ചെയ്തതെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് വിശദമായി അന്വേഷിച്ചപ്പോഴാണ് ആണ്‍ സുഹൃത്താണ് ഇതിന് പിന്നിലെന്ന് മനസിലായത്.

നാദിയ സ്വദേശിയായ സുമനുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഇവർ തമ്മിലുള്ള ബന്ധം അവസാനിച്ചു. ഇതോടെ യുവതിയെ ബുദ്ധിമുട്ടിക്കണം എന്ന ചിന്തയിലേക്ക് സുമൻ എത്തി. അങ്ങനെയാണ് ക്യാഷ് ഓണ്‍ ഡെലിവറി ഓർഡർ ചെയ്യാൻ തീരുമാനിച്ചത്. ഓണ്‍ലൈൻ ഷോപ്പിംഗ് ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് യുവതി. പലപ്പോഴും സമ്മാനങ്ങള്‍ വാങ്ങിത്തരാൻ സുമനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അതിനുള്ള സാമ്ബത്തിക ശേഷി സുമനില്ലായിരുന്നു. ഇതേ തുടർന്നായിരിക്കാം യുവതി പ്രണയത്തില്‍ നിന്നും പിന്മാറിയതെന്നാണ് സുമൻ കരുതിയത്. ഇതോടെ ഓണ്‍ലൈൻ ഓർഡർ ചെയ്ത് കഷ്ടപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. മൊബൈല്‍ ഫോണുകള്‍, ബാഗുകള്‍ വസ്ത്രങ്ങള്‍ എന്നിങ്ങനെയുള്ള സാധനങ്ങളാണ് യുവാവ് അഞ്ജാത നമ്ബറുകളില്‍ നിന്ന് ഓർഡർ ചെയ്തത്.

വളരെ പുതിയ വളരെ പഴയ