Zygo-Ad

കാസര്‍ഗോഡ് കൊളത്തൂരില്‍ സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി; ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചു


കാസര്‍ഗോഡ്: ഒരു മാസം മുമ്പ് പുലി കുടുങ്ങിയ അതേ സ്ഥലത്ത് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. കാസര്‍ഗോഡ് കൊളത്തൂര്‍ നിടുവോട്ട് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് വീണ്ടും പുലി കുടുങ്ങിയത്.

നിടുവോട്ടെ എം ജനാര്‍ദ്ദനന്‍റെ റബ്ബര്‍ തോട്ടത്തിലാണ് കൂട് സ്ഥാപിച്ചിരുന്നത്. ഫെബ്രുവരി 23 നും ഇവിടെ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു. അന്ന് കുടുങ്ങിയത് ഒരു പെണ്‍പുലിയായിരുന്നു. 

കുറച്ച്‌ കാലങ്ങളായി പുലിയുടെ ശല്യമുള്ള പ്രദേശമായിരുന്നതിനാലാണ് കുളത്തൂരില്‍ വനംവകുപ്പ് കൂട് സ്ഥാപിക്കുന്നത്.

ഇന്ന് രാവിലെയാണ് കൂട്ടില്‍ പുലി കുടുങ്ങിയത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ എത്തിയതിന് ശേഷം തുടർ നടപടികള്‍ സ്വീകരിച്ചു. 

പുലി അക്രമാസക്തനാണ്. ഉദ്യോഗസ്ഥരെത്തി മറ്റൊരിടത്തേക്ക് മാറ്റിയതിന് ശേഷമായിരിക്കും ഉള്‍ക്കാട്ടില്‍ തുറന്നു വിടുക. കൂട്ടിലായ പുലിയെ ബുധനാഴ്ച രാവിലെ ഒൻപതരയോടെ കുറ്റിക്കോല്‍ പള്ളത്തുംങ്കാലിലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. വയനാട്ടില്‍ നിന്നും വെറ്റിനറി സർജൻ എത്തിയശേഷം തുടർ നടപടി സ്വീകരിക്കും.

വളരെ പുതിയ വളരെ പഴയ