കണ്ണൂര്‍: സ്വര്‍ണക്കടത്ത് സംഘങ്ങളായ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയുമൊക്കെ ഇനിയും പുറത്തുവന്ന് മാഫിയ സംഘമായാല്‍ ജനം നേരിടുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.
അവരുടെയെല്ലാം കാലം കഴിഞ്ഞു. ഇനി ജയിലില്‍ പോവുകയാണ് വേണ്ടതെന്നും ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
ബ്ലേഡ് മാഫിയ സംഘത്തിന്റെ കാലം കഴിഞ്ഞു. ഇനി ആരെങ്കിലും ഒരു തഞ്ചം നോക്കി വരാന്‍ ശ്രമിച്ചാല്‍ ജനം വിടില്ല. അര്‍ജുന്‍ ആയങ്കിയായാലും ആകാശ് തില്ലങ്കേരിയായാലും ശരി അവര്‍ക്കൊന്നും ഇനി ഭാവിയില്ല. കര്‍ശനമായ നടപടി ജനം സ്വീകരിക്കും. പൊലിസ് നിയമ നടപടിയും സ്വീകരിക്കും.