കൊച്ചി: 11 വയസുകാരന്‍റെ കൈ തല്ലിയൊടിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കളമശേരിയിലാണ് ക്രൂരമായ സംഭവം നടന്നത്.
ഇൻസ്ട്രുമെന്‍റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിനെ തുടർന്നായിരുന്നു മർദനം. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നതെന്നും പിതാവ് മദ്യ ലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കുട്ടി ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് വിവരം പുറം ലോകം അറിഞ്ഞത്. അറസ്റ്റിലായ കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്തു വരുകയാണെന്ന് പോലീസ് വ്യക്തമാക്കി.