കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് അടക്കം പൊള്ളലേറ്റു.
പരസ്ത്രീ ബന്ധം ആരോപിച്ചാണ് യുവാവിനു നേരെ ഭാര്യ ആക്രമണം നടത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ലൈംഗികാവയവത്തിലുള്‍പ്പെടെ ഗുരുതരമായി പൊള്ളലേററ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരുമ്പാവൂർ സ്വദേശിയായ മുപ്പത്തി രണ്ടുകാരനാണ് സ്വന്തം ഭാര്യയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായകത്യ
ഈ മാസം 19ന് രാവിലെയാണ് യുവാവിനെ ഭാര്യ ആക്രമിച്ചത്. എന്നാല്‍, കഴിഞ്ഞദിവസം ഇയാളുടെ പിതാവ് പെരുമ്പാവൂർ സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.
പഴയ കാമുകിയുമായി യുവാവ് ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ടെന്ന യുവതിയുടെ സംശയമാണ് വഴക്കിലേക്കും പിന്നീട് ക്രൂരമായ ആക്രമണത്തിലേക്കും നയിച്ചത്.
മറ്റൊരു യുവതിയ്‌ക്കൊപ്പം ഭർത്താവ് നില്‍ക്കുന്ന ഫോട്ടോ മൊബൈല്‍ ഫോണില്‍ ഭാര്യ കാണാനിടയായതാണ് വഴക്കില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇതേച്ചൊല്ലി ഈ മാസം 19ന് രാവിലെ ഏഴരയോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ നേരത്തേ കരുതി വച്ച ചൂടാക്കിയ എണ്ണ ഭർത്താവിന്റെ പുറത്ത് ഒഴിക്കുകയായിരുന്നു.
നെഞ്ചത്തും കൈകള്‍ക്കും തുടയിലും സാരമായി പൊള്ളലേറ്റ ഭർത്താവിനെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷമാണ് എറണാകുളത്ത് എത്തിച്ചത്.
അപകടത്തില്‍ പരിക്കേറ്റെന്നാണ് ഭർത്താവ് ആദ്യം ആശുപത്രി അധികൃതരോട് പറഞ്ഞത്. പരാതി കിട്ടിയതിനെ തുടർന്ന് യുവാവിന്റെ വീട്ടില്‍ സ്ഥല പരിശോധന നടത്തിയ പൊലീസ് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് അറസ്റ്റ് ഉള്‍പ്പെടെ തുടർ നടപടികളുണ്ടാകുമെന്ന് പെരുമ്പാവൂർ ഡി.വൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ശക്തിസിംഗ് പറഞ്ഞു.