Zygo-Ad

ഗര്‍ഭ നിരോധന ഉറകള്‍ വ്യാപകമായി തള്ളിയ നിലയില്‍: കണ്ടെത്തിയത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍


മട്ടന്നൂർ: ഗർഭ നിരോധന ഉറകള്‍ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയ നിലയില്‍ കണ്ടെത്തി. പതിനായിരത്തോളം പായ്ക്കറ്റുകളാണ് വെള്ളിയാം പറമ്പില്‍ ജനവാസം കുറഞ്ഞ പ്രദേശത്ത് ചാക്കുകളിലും മറ്റും കൊണ്ടു വന്നു തള്ളിയത്.

20ലേറെ ചാക്കുകളിലായാണ് നാലിടങ്ങളിലായി ഇവ ഉപേക്ഷിച്ചത്. ഉപയോഗിച്ച പ്രഗ്നൻസി ടെസ്റ്റ് കിറ്റ്, ലൂബ്രിക്കന്‍റ് തുടങ്ങിയവയുടെ പായ്ക്കറ്റുകളും തള്ളിയ കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസമാണ് വഴി യാത്രക്കാർ ചാക്കുകള്‍ കണ്ടെത്തിയത്. 

ആശുപത്രികളിലേക്കും ഹെല്‍ത്ത് സെന്‍ററിലേക്കും വിതരണം ചെയ്യുന്ന ഗർഭ നിരോധന ഉറകള്‍ തള്ളിയതാണോയെന്ന് സംശയിക്കുന്നു. 2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്.

വളരെ പുതിയ വളരെ പഴയ