Zygo-Ad

വാഹന പരിശോധനയ്ക്കിടെ ബസില്‍ കഞ്ചാവ് കടത്തിയ സംഘം പിടിയില്‍; കണ്ടെടുത്തത് 5 കിലോ കഞ്ചാവ്


കണ്ണൂർ: ബസില്‍ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയില്‍. പാപ്പിനിശ്ശേരിയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസില്‍ കഞ്ചാവ് കടത്തിയ യുപി സ്വദേശികളാണ് അറസ്റ്റിലായത്.

ഇവരുടെ പക്കലുണ്ടായിരുന്ന 5 കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു. സുശീല്‍ കുമാർ, റാം രത്തൻ സഹിനി എന്നിവരാണ് പിടിയിലായത്.

വാഹന പരിശോധനയ്ക്കിടെയാണ് വളപട്ടണം പോലീസ് പ്രതികളെ പിടി കൂടിയത്. ഒഡീഷയില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവ് കണ്ണൂരിലെത്തിച്ച്‌ വില്‍പ്പന നടത്താനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് സംഭവം.

കണ്ണൂർ ജില്ലയില്‍ തന്നെ കഞ്ചാവുമായി മറ്റൊരാളും പിടിയിലായി. തളിപ്പറമ്പ് കാനത്ത് ചിറയില്‍ വെച്ചാണ് പശ്ചിമ ബംഗാള്‍ സ്വദേശി ഉത്പല്‍ മൊണ്ടല്‍ അറസ്റ്റിലായത്.

 ഇയാളുടെ പക്കല്‍ നിന്നും 25 ഗ്രാം ഉണക്ക കഞ്ചാവും കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

വളരെ പുതിയ വളരെ പഴയ