കണ്ണൂർ ജില്ലയിലെ പൊലീസ്/ ഫയര്‍ ആൻഡ് റസ്‌ക്യൂ വകുപ്പുകളില്‍ ഹോം ഗാര്‍ഡ്സ് വിഭാഗത്തില്‍ പുരുഷ- വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
ആര്‍മി, നേവി, എയര്‍ഫോഴ്സ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, എന്‍.എസ്.ജി, എസ്.എസ്.ബി, ആസാം റൈഫിള്‍സ് എന്നിവയില്‍ നിന്നോ പൊലീസ്, ഫയര്‍ ആൻഡ് റെസ്‌ക്യൂ സര്‍വീസസ്, എക്സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നോ വിരമിച്ച സേനാംഗങ്ങള്‍ക്ക് അപേക്ഷിക്കാം.
എസ്‌എസ്‌എല്‍സി/ തത്തുല്യമാണ് യോഗ്യത. പ്രായപരിധി 35 മുതല്‍ 38 വരെ. ദിവസ വേതനം 780 രൂപ. അപേക്ഷകള്‍ ഏപ്രില്‍ 26 വരെ സ്വീകരിക്കും.
അപേക്ഷാ ഫോമിന്റെ മാതൃക ഫയര്‍ ആൻഡ് റസ്‌ക്യൂ സര്‍വീസസ്, കണ്ണൂര്‍ ജില്ലാ ഫയര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
അപേക്ഷയുടെ രണ്ട് പകര്‍പ്പിനോടൊപ്പം മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, മുന്‍കാല യോഗ്യത തെളിയിക്കുന്ന രേഖയുടെ രണ്ട് പകര്‍പ്പുകള്‍, എസ്‌എസ്‌എല്‍സി/ തത്തുല്യ യോഗ്യത തെളിയിക്കുന്ന രേഖയുടെ രണ്ട് പകര്‍പ്പ്, അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ശാരീരിക ക്ഷമതാ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.
ഈ രേഖകളുടെ ഒറിജിനലുകള്‍ കായിക ക്ഷമതാ പരിശോധന വേളയില്‍ ഹാജരാക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികളെ കായിക ക്ഷമതാ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതാണ്.
പ്രായം കുറഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനത്തില്‍ മുന്‍തൂക്കം ലഭിക്കും. കായിക ക്ഷമതാ പരിശോധന തീയതി പിന്നീട് അറിയിക്കും. ഫോണ്‍ : 0497 – 2701092