പറശ്ശിനിക്കടവ്: ഉത്തര മലബാറിലെ പ്രമുഖ തീർഥാടന വിനോദ സഞ്ചാര കേന്ദ്രമായ പറശ്ശിനിക്കടവിലെ ബോട്ട് ജെട്ടി വികസിപ്പിക്കും.
ഇതിനായി 3.54 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എം വി ഗോവിന്ദൻ എം എൽ എ അറിയിച്ചു.
ബോട്ട് ജെട്ടിയിൽ തിരക്കും ബോട്ടുകളുടെ എണ്ണവും വർധിച്ചതിനെ തുടർന്നാണ് ബോട്ട് ജെട്ടി വികസിപ്പിക്കുന്നതിനുള്ള വഴി തേടിയത്.
ഉൾനാടൻ ജലഗതാഗത വകുപ്പ് നിർമിച്ച നിലവിലെ ജെട്ടി വഴിയാണ് സംസ്ഥാന ജലഗതാഗത വകുപ്പും സ്വകാര്യ ബോട്ട് ഓപ്പറേറ്റർമാരും സർവീസുകൾ നടത്തുന്നത്.