Zygo-Ad

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചു


കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലിലെ തടവുകാരില്‍ നിന്നു വീണ്ടും മൊബൈല്‍ ഫോണുകളും സിം കാർഡുകളും പിടിച്ചെടുത്തു. ജയില്‍ സൂപ്രണ്ടിന്‍റെ പരാതിയില്‍ മൂന്ന് തടവുകാർക്കെതിരേ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തു.

ജയിലില്‍ പത്താം ബ്ലോക്കിലെ തടവുകാരായ അൻസാർ, കാട്ടൂന്നി രഞ്ജിത്ത്, ശരത്ത് എന്നിവരില്‍ നിന്നാണ് ജയില്‍ നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തത്. 

ബുധനാഴ്ച വൈകുന്നേരം 3.15 ഓടെ ജയില്‍ ഉദ്യോഗസ്ഥർ പത്താം ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് സിംകാർഡുകളും പിടിച്ചെടുത്തത്.

പോലീസ് മൊബൈല്‍ ഫോണുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

വളരെ പുതിയ വളരെ പഴയ