Zygo-Ad

കണ്ണൂരില്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ പൊലീസ് വീട്ടില്‍ കയറി കീഴ്പ്പെടുത്തി: പ്രതിയെ പിടികൂടാനെത്തിയ പോലീസ് യുവാവിനെ മുറിക്കുള്ളിലിട്ടു മര്‍ദിച്ചെന്ന പരാതിയുമായി കുടുംബം


കണ്ണൂര്‍: കണ്ണൂരില്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ പൊലീസ് വീട്ടില്‍ കയറി കീഴ്പ്പെടുത്തി. കണ്ണൂർ അഡൂർ സ്വദേശി സുഹൈലിനെയാണ് മങ്കട, മയ്യില്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ചേർന്ന് കസ്റ്റഡിയില്‍ എടുത്തത്.

സുഹൈലിനെ വീട്ടില്‍ കയറി ക്രൂരമായി മർദിച്ചെന്ന് കുടുംബം ആരോപിച്ചു. ഇയാളെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സുഹൈലിന്‍റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രതി കസ്റ്റഡിയിലിരിക്കെ ടോയ്‍ലറ്റ് ക്ലീനർ കുടിച്ചിരുന്നു.

അതേ സമയം, പ്രതിയെ പിടികൂടാനെത്തിയ പോലീസ് യുവാവിനെ മുറിക്കുള്ളിലിട്ടു മര്‍ദിച്ചു; പരാതിയുമായി കുടുംബം. കണ്ണൂര്‍ മലപ്പട്ടം സ്വദേശി സുഹൈലിന്റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. മഫ്തിയില്‍ എത്തിയ മങ്കട പോലീസ് മര്‍ദിച്ചെന്നാണ് ആരോപണം.

സുഹൈലിനെ മുറിക്കുള്ളിലിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കണ്ണൂര്‍ കമ്മീഷണര്‍ക്കും പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും കുടുംബം പരാതി നല്‍കി.

പോലീസിനെ മര്‍ദിച്ചെന്ന പരാതിയില്‍ സുഹൈലിനെതിരെയും കേസെടുത്തിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലിരിക്കേ ടോയ്‌ലറ്റ് ക്ലീനര്‍ കുടിച്ച പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ