Zygo-Ad

ഇടക്കൊച്ചിയില്‍ ഉത്സവത്തിന് കൊണ്ടു വന്ന ആനയിടഞ്ഞു; നിരവധി വാഹനങ്ങള്‍ തകര്‍ത്തു


കൊച്ചി : ഉത്സവത്തിന് കൊണ്ടു വന്ന ആനയിടഞ്ഞു. ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമാണ് ആന ഇടഞ്ഞത്.

ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടു വന്ന ആനയാണ് ഇടഞ്ഞത്. പൂട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. നിരവധി വാഹനങ്ങളാണ് ആന തകർത്തത്. ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവത്തിന് എഴുന്നള്ളത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്.

കൂടുതല്‍ എലിഫന്റ് സ്‌ക്വാഡിനോട് സ്ഥലത്തേക്കെത്താൻ നിർദേശം നല്‍കി. തോപ്പുംപടിയില്‍ നിന്ന് ഇടക്കൊച്ചിയിലേക്ക് വരുന്ന ഭാഗത്തേക്കും ഇടക്കൊച്ചി ഭാഗത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മൂന്ന് കാർ, ബൈക്ക്, ആനയെ കൊണ്ടു വന്ന ലോറി, സൈക്കിള്‍, എന്നിവ ആന തകർത്തു.

 


ആള്‍ക്കൂട്ടം ഒഴിഞ്ഞു പോകണമെന്ന് പൊലീസ് നിർദേശം നല്‍കി. ആറാട്ട് എഴുന്നള്ളിപ്പിനായി തയാറെടുക്കുന്നതിന് മുൻപാണ് ആന ഇടഞ്ഞത്. ആനയെ കുളിപ്പിക്കുന്നതിനായി സമീപത്തെ ജ്ഞാനോദയം സഭ ക്ഷേത്രത്തില്‍ എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്.

ക്ഷേത്രത്തിന്റെ മതിലും ആനയുടെ ആക്രമണത്തില്‍ തകർന്നു. ആനയെ ആദ്യം തളച്ചെങ്കിലും പിന്നീട് ചങ്ങല പൊട്ടിക്കുകയും വീണ്ടും അക്രമാസക്തനാവുകയുമായിരുന്നു. തളയ്ക്കാനെത്തയവർക്ക് നേരെ ആന പാഞ്ഞടുത്തു.

മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം 7.15 ഓടെ തളയ്ക്കുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ