Zygo-Ad

ബി പി എൽ കാർക്കുള്ള കെഫോൺ സൗജന്യ കണക്ഷന് ഇപ്പോൾ അപേക്ഷിക്കാം :അ​​പേ​ക്ഷി​ക്കേ​ണ്ട​ത്​ ഇ​ങ്ങ​നെ


തി​രു​വ​ന​ന്ത​പു​രം: സൗ​ജ​ന്യ ക​ണ​ക്ഷ​നാ​യി https://selfcare.kfon.co.in/ewsenq.php ലി​ങ്കി​ലൂ​ടെ​യാ​ണ്​ അ​പേ​ക്ഷി​ക്കേ​​ണ്ട​തെ​ന്ന്​ കെ-​ഫോ​ൺ. ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച്​ അ​പേ​ക്ഷ​ക​ന്റെ വി​വ​ര​ങ്ങ​ളും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​മ​ര്‍പ്പി​ക്ക​ണം. മ​ഞ്ഞ കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്കാ​ണ് സൗ​ജ​ന്യ ക​ണ​ക്ഷ​നു​വേ​ണ്ടി അ​പേ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കു​ക. റേ​ഷ​ന്‍ കാ​ര്‍ഡ് ഉ​ട​മ​യു​ടെ പേ​രി​ലാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. 9061604466 വാ​ട്‌​സ്​​ആ​പ്​ ന​മ്പ​റി​ലേ​ക്ക് ‘KFON BPL’ എ​ന്ന് ടൈ​പ്പ് ചെ​യ്ത് അ​യ​ച്ചാ​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ വാ​ട്‌​സ്​​ആ​പ്പി​ലൂ​ടെ​യും ല​ഭ്യ​മാ​കും. അ​പേ​ക്ഷ​ക​ള്‍ ഓ​ണ്‍ലൈ​നി​ല്‍ മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്നും ​കെ-​ഫോ​ൺ അ​റി​യി​ച്ചു.

വളരെ പുതിയ വളരെ പഴയ