Zygo-Ad

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; കേന്ദ്രം നല്‍കാനുളള കുടിശിക ലോക്സഭയില്‍ ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണന്‍ എംപി

 


ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കാനുളള കുടിശിക ലോക്സഭയില്‍ ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണന്‍ എംപി. 439 കോടി രൂപയാണ് കേന്ദ്രം സംസ്ഥാനത്തിന് കുടിശിക നല്‍കാനുളളതെന്ന് കെ രാധാകൃഷ്ണന്‍ എംപി വ്യക്തമാക്കി. കേന്ദ്രം കഴിഞ്ഞ ബജറ്റുകളിലെല്ലാം പദ്ധതിക്കായി കൂടുതല്‍ തുക മാറ്റിവയ്ക്കുന്നില്ല. കുടിശിക നല്‍കുന്ന കാര്യത്തില്‍ മറുപടി നല്‍കണമെന്നും കെ രാധാകൃഷ്ണന്‍ എംപി ആവശ്യപ്പെട്ടു.

അതേസമയം കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായാണ് ഈ തുക അനുവദിച്ചത്. കെഎസ്ആര്‍ടിസിക്ക് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാല്‍, ഇതിനകം 1572.42 കോടി രൂപ നല്‍കി. ബജറ്റ് വകയിരുത്തലിനെക്കാള്‍ 672.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്.

വളരെ പുതിയ വളരെ പഴയ