Zygo-Ad

സിപിഎം സംസ്ഥാന സമ്മേളനം;പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം; ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള നവ കേരള രേഖയുമായി പിണറായി വിജയൻ


സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

കൊല്ലം ടൗൺ ഹാളിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. രാവിലെ സമ്മേളന ന​ഗരിയിൽ കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും.

രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്കും ശേഷമാണ് ഉദ്ഘാടന സമ്മേളനം നടക്കുക.

കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്റെ നേതൃത്വത്തിലുള്ള പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്.

സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഈ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

പ്രതിനിധിസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവ കേരള രേഖ അവതരിപ്പിക്കും. പാർട്ടിക്ക് സംസ്ഥാനത്ത് ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ളതാണ് നവ കേരള രേഖ.

ഏഴിന് പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ചയും എട്ടിന് നവ കേരള രേഖയിലുള്ള ചർച്ച നടക്കും. പ്രവർത്തന റിപ്പോർട്ടിനു മേലുള്ള ചർച്ചയ്ക്ക് 8 ന് പാർട്ടി സെക്രട്ടറി മറുപടി പറയും.

നവ കേരള രേഖയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകും.

വളരെ പുതിയ വളരെ പഴയ