Zygo-Ad

മാലിന്യമുക്ത നവകേരളത്തിന് അണിചേരാന്‍ സി പി ഐ എം സംസ്ഥാന സമ്മേളനം പ്രമേയം

 


മാലിന്യമുക്ത നവകേരളത്തിനായി അണിചേരാന്‍ ആഹ്വാനം ചെയ്ത് സി പി ഐ എം സംസ്ഥാന സമ്മേളനം. കേരളത്തിന്റെ സുസ്ഥിര വികസനത്തിനായി മാലിന്യ രഹിത കേരളമെന്ന ലക്ഷ്യത്തിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.

അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30ന് സമ്പൂര്‍ണ മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കണമെന്ന് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. 2015 ല്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ ശുചിത്വ ക്യാമ്പയിന്‍ ഫലപ്രാപ്തിയിലേക്ക് എത്തുകയാണ്. മാലിന്യമുക്ത കേരളത്തിനായുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാണ്. നവകേരളസൃഷ്ടിക്കായി മാലിന്യ മുക്തമായ സംസ്ഥാനമെന്ന പദവി കൈവരിക്കേണ്ടത് അനിവാര്യതയാണെന്നും പ്രമേയത്തിന്റെ വിശദാശംങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ അവതരിപ്പിച്ച എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് എതിരെ എതിര്‍പ്പുയര്‍ത്തുന്ന പ്രവണത ജനങ്ങളെ ബോധവത്കരിച്ച് മറികടക്കണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതിനെതിരായ ബോധവത്കരണം ശക്തിപ്പെടുത്തണം. മാര്‍ച്ച് 19 മുതല്‍ 22 വരെ ഇ എം എസ്- എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി ലോക്കല്‍ കമ്മറ്റികള്‍ മാലിന്യം കിടക്കുന്ന പൊതു ഇടങ്ങള്‍ കണ്ടെത്തണം. അവിടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് സൗന്ദര്യവത്കരിക്കണം. ഇതിന്റെ ചിത്രങ്ങള്‍ സി പി ഐ എം ക്ലീന്‍ കേരള എന്ന ഹാഷ്ടാഗോടെ സമൂഹ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യണം. മാര്‍ച്ച് 30 ന് കേരളം മാലിന്യ മുക്തമാണെന്ന് ഉറപ്പ് വരുത്തണമെന്നും പ്രമേയം ആഹ്വാനം ചെയ്തു.

വളരെ പുതിയ വളരെ പഴയ