Zygo-Ad

ഡോ. അനിതയെ സസ്പെൻഡ് ചെയ്യണം: കോണ്‍ഗ്രസ്


ചപ്പാരപ്പടവ്: ഒടുവള്ളി സിഎച്ച്‌സി ജീവനക്കാരിയായിരുന്ന ഉഷാകുമാരിയുടെ മരണത്തിനു കാരണക്കാരി എന്ന ആരോപണത്തിന് വിധേയയും സിഎച്ച്‌സിയില്‍ നടത്തിയ അഴിമതികള്‍ അന്വേഷണത്തില്‍ ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.അനിതയെ സസ്പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സിഎച്ച്‌സിക്കു മുന്നില്‍ ധർണ നടത്തി. 

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പി.കെ സരസ്വതി, ചപ്പാരപ്പടവ് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് സജി ഓതറ, ക്ലിറ്റസ് ജോസ്, പി.ടി. ജോണ്‍, സണ്ണി പോത്തനാംതടം, ആലിക്കുഞ്ഞി, പി.വി. പ്രേമരാജ്, കൂവേരിക്കാരൻ ബാലകൃഷ്ണൻ, പ്രമീള രാജൻ എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ