തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മരണം അധികൃതരുടെ അനാസ്ഥ മൂലമെന്ന് ആരോപണം. മാസങ്ങള്‍ മാത്രം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളാണ് ഒരു മാസത്തിനുള്ളില്‍ ശിശുക്ഷേമ സമിതിയില്‍ മരണപ്പെട്ടത്. പനിയെ തുടർന്നാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശിശുക്ഷേമ സമിതിയിലെ ഒരു കുട്ടി ഇന്നലെ മരിച്ചിരുന്നു. പരിശോധന നടന്നു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍ അരുണ്‍ഗോപി പറഞ്ഞു
മാസങ്ങള്‍ മാത്രം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളാണ് ഒരു മാസത്തിനുള്ളില്‍ ശിശുക്ഷേമ സമിതിയിക്ക് കീഴില്‍ മരണപ്പെട്ടത്. ഇന്നലെ അഞ്ചര മാസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്.
പാല്‍ തൊണ്ടയില്‍ കുരുങ്ങിയാണ് മരണം എന്നാണ് പൊലീസ് റിപ്പോർട്ട്. ശ്വാസംമുട്ടലിനെ തുടർന്നാണ് ഇന്നലെ രാവിലെ കുഞ്ഞിനെ എസ്‌എടി ആശുപത്രിയിലെത്തിച്ചത്.
ഫെബ്രുവരി 28ന് രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. കുട്ടിക്ക് അനാരോഗ്യം ഉണ്ടായിരുന്നെന്നും കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നെന്നുമാണ് ശിശുക്ഷേമ സമിതി അധികൃതർ പറയുന്നത്.