Zygo-Ad

കിരീടവും തിരുവാഭരണവും കവര്‍ന്ന് പൂജാരി മുങ്ങി; കൈയ്യോടെ പിടികൂടി പൊലീസ്


ആലപ്പുഴ: എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിക്കപ്പെട്ട കേസില്‍ കീഴ്ശാന്തി പിടിയില്‍.

എറണാകുളത്തു നിന്നാണ് ഇയാള്‍ പിടിയിലായത്. അരൂർ സിഐയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

വിഷു ദിനത്തിലായിരുന്നു ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാർത്തിയ 20 പവനോളം തൂക്കം വരുന്ന തിരുവാഭരണം മോഷണം പോയത്. 10 പവന്റെ മാല, മൂന്നര പവന്‍ വരുന്ന കിരീടം, രണ്ട് നെക്ലേസുകള്‍ എന്നിവയാണ് കാണാതായത്.

തൊട്ടു പിന്നാലെ സഹപൂജാരിയായ കൊല്ലം ഈസ്റ്റ് കല്ലട രാം നിവാസില്‍ രാമചന്ദ്രന്‍ പോറ്റിയും ഒളിവില്‍ പോയിരുന്നു.

മൂന്നര പവൻ വരുന്ന കിരീടം, രണ്ട് മാലകള്‍ എന്നിവ ഉള്‍പ്പെടെ 20 പവന്‍റെ തിരുവാഭരണമാണ് മോഷ്ടിക്കപ്പെട്ടത്.

വിഷു ദിനത്തില്‍‌ വിഗ്രഹത്തില്‍ കൂടുതല്‍ ആഭരണങ്ങള്‍ ചാർത്തിയിരുന്നു. മേല്‍ശാന്തി അവധിയിലായിരുന്നതിനാല്‍ കീഴ്ശാന്തിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചിരുന്നത്. തിരുവാഭരണം കാണാതായതിനു പിന്നാലെ കീഴ്ശാന്തിയെയും കാണാതായിരുന്നു.

ക്ഷേത്രത്തില്‍ നിന്ന് മുക്കു പണ്ടവും കണ്ടെത്തിയിരുന്നു. മോഷ്ടിച്ച ആഭരണം തേവരയിലെ ബാങ്കില്‍ പണയം വച്ചതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ