Zygo-Ad

ഇമ്മാനുവല്‍ കോളജിലെ ക്രൂര മര്‍ദ്ദനം ; പ്രതിയായ വിദ്യാര്‍ത്ഥി പിടിയില്‍


തിരുവനന്തപുരം : തിരുവനന്തപുരം വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജിലെ വിദ്യാർത്ഥികള്‍ തമ്മില്‍ സംഘർഷത്തില്‍ ഒരാള്‍ പിടിയില്‍.

മലയിൻകീഴ് സ്വദേശി ജിതിനാണ് പിടിയിലായത്.

സംഭവത്തില്‍ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തത്. പ്രതിയായ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്. ഒന്നാംവർഷ വിദ്യാർഥി ആദിഷിന് ആണ് മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ആദിഷിനെ മർദ്ദിക്കുന്ന വീഡിയോ ഓപ്പൺ മലയാളം ന്യൂസിന് ലഭിച്ചു.

സംഘർഷമുണ്ടാക്കിയ വിദ്യാർത്ഥികളെ പിടിച്ചു മാറ്റിയതിന് മർദിച്ചു എന്നാണ് ആദിഷിന്റെ പരാതി. ആദിഷിന്റെ വയറിലും നെഞ്ചിലും ചവിട്ടിയ ജിതിൻ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. 

മർദനമേറ്റ ആദിഷ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ബികോം ഫിനാൻസ് ഡിപ്പാർട്ട്മെന്റിലെ രണ്ടാംവർഷ വിദ്യാർത്ഥിയാണ് ജിതിൻ. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ക്രൂരമായ മർദ്ദനം നടന്നത്.

വളരെ പുതിയ വളരെ പഴയ