Zygo-Ad

ലോഡ്ജുടമയും ജീവനക്കാരും പീഡിപ്പിക്കാന്‍ ശ്രമിച്ചു; കെട്ടിടത്തില്‍ നിന്ന് താഴേക്കുചാടിയ യുവതിക്ക് പരുക്ക്

 


കോഴിക്കോട് : മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് ചാടിയ യുവതിക്ക് പരിക്ക്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിക്കാണ് പരിക്കു പറ്റിയത്.ഹോട്ടല്‍ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാന്‍ ശ്രിച്ചതെന്ന് യുവതി മൊഴി നല്‍കി.

സംഭവത്തില്‍ ലോഡ്ജ് ഉടമ ദേവദാസ്, ജീവനക്കാരായ മുനീര്‍, സുരേഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു. യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്

വളരെ പുതിയ വളരെ പഴയ