Zygo-Ad

എം വി ജയരാജൻ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി


തളിപ്പറമ്പ്: സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മറ്റി അംഗമായ എം വി ജയരാജൻ 2019ലാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയായത്. നിയമ ബിരുദധാരിയാണ്. എസ്എഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോ. സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

പൊലീസ് മർദനങ്ങളും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. എടക്കാട് മണ്ഡലത്തിൽ നിന്ന് രണ്ടുതവണ നിയമസഭയിലെത്തി. പെരളശേരി മാരിയമ്മാർവീട്ടിൽ പരേതരായ വി കെ കുമാരന്റേയും എം വി ദേവകിയുടെയും മൂത്തമകനാണ്. കെ ലീനയാണ് ഭാര്യ. സഞ്ജയ്, അജയ് എന്നിവർ മക്കൾ.

വളരെ പുതിയ വളരെ പഴയ