കണ്ണൂർ: പയ്യാമ്പലത്ത് തട്ടുകടയില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി. വൈദ്യുതി ഇല്ലാത്ത തട്ടുകടയില്‍ പഴയ ഫ്രിഡ്ജില്‍ ഐസ് നിറച്ച് അതിലാണ് പഴകിയ ഭക്ഷണം സൂക്ഷിച്ചത്.
എണ്ണക്കടികള്‍ ഉള്‍പ്പെടെയാണ് കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം പിടി കൂടിയത്. റെയ്ഡിന് സീനിയർ പബ്ലിക്ക് എച്ച്.ഐ രാധാമണി, എച്ച്.ഐമാരായ സി. ഹംസ, ടി.പി ജയമോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.